നാറാത്ത്:- എൻ.ജി.ഒ. യൂണിയൻ (എസ്) സ്ഥാപക നേതാക്കളായ സി.കെ.സി. നമ്പ്യാർ, കെ.പി. കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണം സമ്മേളനം നടത്തി.
നാറാത്ത് മുച്ചിലോട്ട് കാവ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പി.പി. സോമൻ അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. ഒ. നാരായണൻ, ഇ.പി.ആർ. വേശാല തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കോഴിക്കോട് സങ്കീർത്തനയുടെ വേനലവധി നാടകം അരങ്ങേറി.