മയ്യിൽ:- കേരള സ്റ്റെയ്റ്റ് പെൻഷനേഴ്സ് യൂനിയൻ മയ്യിൽ യൂനിറ്റ് രണ്ടാം വർഷവും സമൂഹത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് ഓണസദ്യയ്ക്കുള്ള കിറ്റ് നല്കി.
മയ്യിൽ പെൻഷൻ ഭവനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. റിഷ്ണ പടിഞ്ഞാറെ പറമ്പിലെ ടി.മാലതിക്ക് ആദ്യ കിറ്റ് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. മൂന്നുപേർക്കു വീതം അഞ്ചു മേഖലകളിലെ 15 വേർക്കാണ് സദ്യവട്ടപ്പൊതി നൽകിയത്.
സി.വി.ഗംഗാധരൻ നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പ്രസിഡണ്ട് കെ.ബാലകൃഷ്ണൻ നായർ, സെക്രട്ടറി സി. പത്മനാഭൻ, ട്രഷറർ കെ.വി. യശോദ, കെ.ഭാസ്ക്കരൻ നമ്പ്യാർ എന്നിവർ ആശംസാ പ്രസംഗം നടത്തി.
യൂനിറ്റ് സെക്രട്ടറി ഇ.പി.രാജൻ സ്വാഗതവും , ജോ: സെക്രട്ടറി പി.കെ.രമണി നന്ദിയും പറഞ്ഞു