കണ്ണാടിപ്പറമ്പ്:- ഓണാഘോഷത്തോടനുബന്ധിച്ച് നവധ്വനി പുല്ലൂപ്പി സംഘടിപ്പിച്ച മിനി മാരത്തോണിൽ നവനീത് കൃഷ്ണ ( ചെഗുവേര സെൻ്റർ) ചാമ്പ്യനായി. സായൂജ് ചേലേരി രണ്ടാം സ്ഥാനവും മുഹ്സിൻ പുല്ലൂപ്പി മൂന്നാം സ്ഥാനവും നേടി.
വാരം റോഡിൽ വച്ച് ആരംഭിച്ച മാരത്തൺ വാർഡ് മെമ്പർ അജിത ഫ്ലാഗ് ഓഫ് ചെയ്തു.മാരത്തോണിൻ്റെ ആവേശം ഉൾകൊണ്ട് വാരം മലബാർ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥി നവീൻ ദേവ് കണ്ണാടിപ്പറമ്പ് മത്സരാർത്ഥികൾകൊപ്പം പങ്കെടുത്തത് കാണികളിൽ അത്ഭുതമുളവാക്കി.26 പേരാണ് മാരത്തോണിൽ പങ്കെടുത്തത് .
വിജയികൾക്ക് നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ സമ്മാനങ്ങൾ വിതരണം ചെയ്തു. യുവാക്കൾ മദ്യത്തിനും ലഹരിക്കും അടിമകളാവുന്ന തിരെ ഉള്ള ശക്തമായ പ്രവർത്തനമാണ് നവധ്വനി നടത്തുന്നതെന്നും പുല്ലൂപ്പിക്കടവിൽ ടൂറിസം പദ്ധതികൾ പ്രാവർത്തികമാകുമ്പോഴേക്കും ഇത്തരം യുവജനസംഘടനകളുടെ ശക്തമായ ഇടപെടലുകൾ നാടിൻ്റെ അഭിമാനമാണെന്ന് അഭിനന്ദന പ്രസംഗത്തിൽ കെ.രമേശൻ പറഞ്ഞു. രഞ്ജിത് , യൂജിൻ ബോബൻ , പ്രകാശൻമാസ്റ്റർ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
മാരത്തൺ ജേതാവ് നവനീത് കൃഷണ സമ്മാന തുകയിൽ നിന്ന് 1000 രൂപ എ.വിനോദ് കുടുംബ സഹായനിധിയിലേക്ക് കൈമാറിയത് സമൂഹത്തിന് വലിയ സന്ദേശമായി .