പാവന്നൂർ പുഴയോര ജലസംഭരണിക്ക് സമീപത്ത് നിന്നും ഒരു ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന സാധനങ്ങൾ കളവുപോയി

 


കുറ്റ്യാട്ടൂർ :-  പാവന്നൂർ പുഴയോരത്തെ ജലസംഭരണിക്ക് സമീപത്ത് നിന്നും ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിക്കപ്പെട്ടു. രണ്ട് വാൽവുകൾ, ഒരു നോൺ റിട്ടേൺ വാൽവ് എന്നിവയാണ് മോഷണം പോയത്.

ഏറെ ഭാരമുള്ള സാധനങ്ങൾ ഒന്നിലേറെ പേർ ചേർന്ന് വാഹനത്തിൽ കടത്തി കൊണ്ട് പോയതാകാമെന്നാണ് സംശയം. പുഴയിലെ കിണറിൽ നിന്നും വെള്ളം സംഭരണിയിലേക്ക് എത്തിക്കുന്ന പൈപ്പിൽ ഘടിപ്പിക്കാനുള്ളതാണ് മോഷണം പോയ സാധനങ്ങൾ.

വിജനമായ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ജലസംഭരണിയും പമ്പ് ഹൗസും പാവന്നൂർ പാടശേഖരത്തിൽ വേനൽക്കാലത്ത് വെള്ളം എത്തിക്കുന്നതിന് ജലസേചന വകുപ്പ് നിർമിച്ചതാണ്. മയ്യിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Previous Post Next Post