യുറീക്ക - ശാസ്ത്രകേരളം വിജ്ഞാനോത്സവം ശില്പശാല നടന്നു


മയ്യിൽ:-
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന യുറീക്ക - ശാസ്ത്രകേരളം വിജ്ഞാനോത്സവം സെപ്തംബർ 15 മുതൽ ആരംഭിക്കും. 

ഇതിനായുള്ള മയ്യിൽ, കൊളച്ചേരി, കുറ്റ്യാട്ടൂർ പഞ്ചായത്തുകളിലെ അധ്യാപക ശില്പശാല മയ്യിൽ ബി ആർ സി യിൽ നടന്നു.എ.ഇ.ഒ സുധാകരൻ ചന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു.ബി.പി.സി,ഗോവിന്ദൻ എടാടത്തിൽ ആശംസാ പ്രസംഗം നടത്തി.പി. സൗമിനി, വി.വി.ശ്രീനിവാസൻ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. കെ.സി.പത്മനാഭൻ അധ്യക്ഷനായി.പി.കുഞ്ഞികൃഷ്ണൻ സ്വാഗതവും സി.വിനോദ് നന്ദിയും പറഞ്ഞു.

Previous Post Next Post