വളർത്തുമൃഗങ്ങൾക്ക് ഉള്ള പഞ്ചായത്ത്‌ തല പ്രതിരോധ കുത്തിവെയ്പ്പ് ഉദ്ഘാടനം ചെയ്തു

 

നാറാത്ത് :- പേവിഷബാധയ്ക്ക് എതിരെ വളർത്തുമൃഗങ്ങൾക്ക് ഉള്ള നാറാത്ത് പഞ്ചായത്ത് തല പ്രതിരോധ കുത്തിവെയ്പ്പ് ഉദ്ഘാടനവും വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് വിതരണവും മാതോടത്ത് നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ രമേശൻ നിർവ്വഹിച്ചു. ഒമ്പതാം വാർഡ് മെമ്പർ കെ പി ഷീബ അധ്യക്ഷത വഹിച്ചു.

വരും ദിവസങ്ങളിൽ വിവിധ വാർഡ്കളിൽ നടക്കുന്ന ക്യാമ്പിൽ വെച്ച് മുഴുവൻ വളർത്തുമൃഗങ്ങൾക്കും പ്രതിരോധ കുത്തിവെയ്പ്പ് നടത്താൻ ഉടമസ്ഥർ ശ്രദ്ധിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.


Previous Post Next Post