തളിപ്പറമ്പ് :- ബസ്സിൽ ക്‌ളീനർമാരെ നിയമിക്കുക,വർധിച്ച ഡി എ തൊഴിലാളികൾക്ക് ഉടനടി നൽകുക, കാക്കത്തോട് ബസ്റ്റാൻഡിൽ ബസുകൾക്ക് പാർക്കിങ് സൗകര്യം ഒരുക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചു മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ തളിപ്പറമ്പ് ഡിവിഷൻ തളിപ്പറമ്പ് ബസ്റ്റാൻഡിൽ പോസ്റ്റർ പ്രചരണം നടത്തി.
കെ വി രാജൻ പി ഷെറിത്ത് കെ പി അസ്സിസ് വി പി രഞ്ജിത്ത് ഇ വി പ്രശാന്തൻ തുടങ്ങി ഡിവിഷൻ ഭാരവാഹികൾ പങ്കെടുത്തു. ജനറൽ സെക്രട്ടറി വി വി പുരുഷോത്തമൻ നേതൃത്വം നൽകി.