വേളത്തെ ശോഭിനയ്ക്കും മകൾക്കും ഇനി വ്യവസായ പ്രമുഖൻ അംജാദ് സിത്താരയുടെ സ്നേഹവീട്



 മയ്യിൽ:- യുഎഇയിലെ  വ്യവസായ പ്രമുഖന്‍ അംജാദ് സിത്താരയുടെ സ്നേഹ വീട് ഇനി മയ്യില്‍ വേളത്തെ ശോഭിനക്കും  മകള്‍ ആര്യപ്രിയക്കും സ്വന്തം.  യുഎഇയിലെ ബിസിനസ് സ്ഥാപനമായ ബി സി സി ഗ്രൂപ്പ് ഇന്റർനാഷനലിന്റെ അധിപനായ അംജദ് സിത്താര തന്റെ മകള്‍ അയിറ മാലിക് അംജാതിന്റെ ഒന്നാം പിറന്നാള്‍ ആഘോഷ ഭാഗമായാണ് സ്നേഹവീട് നിര്‍മിച്ച് നല്‍കിയത്. 

മയ്യില്‍ കൊട്ടപ്പൊയിലില്‍ നിര്‍മിച്ച സ്നേഹവീടിന്റെ താക്കോല്‍ദാനം ഞായറാഴ്ച ലളിതമായ ചടങ്ങോടെ നടന്നു.  അംജത് സിത്താര, ഭാര്യ മർജാന അംജത്,  മകള്‍ അയിറ മാലിക അംജത്, അംജാതിന്റെ പിതാവ് സി.പി.ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി. ചടങ്ങില്‍ മയ്യില്‍ പഞ്ചായത്ത് അംഗങ്ങളായ മനാഫ് കൊട്ടപ്പൊയില്‍, കെ.ബിജു, സജീവ് അരിയേരി, എം.കെ.ഹരിദാസന്‍ എന്നിവര്‍ പങ്കെടുത്തു. മയ്യില്‍ എട്ടേയാറിന് സമീത്തെ പഴശി സ്വദേശിയാണ് അംജാത് സിത്താര.

Previous Post Next Post