വസന്തോത്സവത്തിന് നാളെ തുടക്കം
ഭാരതീയനഗർ: കെ.എസ് & എ.സി, കരിങ്കൽ ക്കുഴി വനിതാവേദി, ദർപ്പണ സ്കൂൾ ഓഫ് ആർട്സ് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി 'വസന്തോത്സവം' നാളെ മുതൽ ആരംഭിക്കും. നാളെ ബാലചിത്രരചനാ മത്സരവും കഥ, കവിതാമത്സരവും നടക്കും. തിരുവോണ നാളിൽ വീടുകളിൽ പൂക്കള മത്സരം. ഓണം - കാണാക്കാഴ്ചകൾ എന്ന വിഷയത്തിൽ മൊബൈൽ ഫോട്ടോഗ്രാഫി മത്സരവും ഓണപ്പാട്ട് മത്സരവും ഓൺലൈനായി നടക്കും. സെപ്തം: 18 ന് കുട്ടികളുടെ നാടകക്കളരി. പിലാത്തറ പടവ് ക്രിയേറ്റീവ് ഡ്രാമഗ്രൂപ്പ് നയിക്കുന്ന കളരിയിൽ നാലാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്. പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.