കൊളച്ചേരി :- രണ്ടു ദിവസമായി മുല്ലക്കൊടി ബാങ്ക് ഹാളിൽ (എം.സി ജോസഫൈൻ നഗർ) നടന്നു വരുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ മയ്യിൽ ഏരിയാ സമ്മേളനം സമാപിച്ചു.
പുതിയ സെക്രട്ടറിയായി കെ.പി രാധയെയും പ്രസിഡൻ്റായി പി ശാന്തകുമാരിയെയും ട്രഷററായി രേഷ്മയെയും സമ്മേളനം തെരഞ്ഞെടുത്തു.
രണ്ട് ദിവസങ്ങളായി നീണ്ടു നിന്ന സമ്മേളനത്തിൽ 200 ഓളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.സംസ്ഥാന ജോ: സെക്രട്ടറി സോഫിയാ മെഹർ ആണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
സമാപന സമ്മേളനത്തിൻ്റെ ഭാഗമായി ഓണക്കളി അരങ്ങേറി.