'ഷീ മീറ്റ് ' ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

 


കയ്യങ്കോട് :- SKSSF കയ്യങ്കോട് ശാഖയുടെ കീഴിൽ ' ഷീ മീറ്റ് ' പെൺകുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു . വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് കയ്യങ്കോട് ശംസുൽ ഇസ്‌ലാം മദ്‌റസയിൽ നടന്ന പരിപാടി ശാഖ ട്രഷറർ ശാഹിദ് കെ വി അധ്യക്ഷത വഹിച്ചു .മഹല്ല് ഖത്തീബ് ഉസ്താദ് അബ്ദുറഹ്മാൻ യമാനി ഉദ്ഘാടനം ചെയ്തു . SKSSF കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി നാസർ ഫൈസി പാവന്നൂർ ക്ലാസ് അവതരിപ്പിച്ചു . UAE കമ്മിറ്റി അംഗം കുഞ്ഞിമൊയ്ദീൻ സാഹിബ് സംബന്ധിച്ചു . ശാഖ ജനറൽ സെക്രട്ടറി സിനാൻ ടി വി സ്വാഗതവും റിഷാദ് വി വി നന്ദിയും പറഞ്ഞു .

Previous Post Next Post