മോട്ടിവേഷനും മാജിക്കും നിറപ്പകിട്ടുമായി ജെ.ജെ കോൺഫറൻസ് കണ്ണൂരിൽ


കണ്ണൂർ: - കുട്ടികളുടെ ഉത്സവമായ ജൂനിയർ ചേമ്പർ ഇൻ്റർ നാഷണൽ സോൺ പത്തൊമ്പതിൻ്റെ ജെ.ജെ കോൺഫറൻസ്  കണ്ണൂർ ചേമ്പർ ഹാളിൽ വച്ച് നടന്നു.

 ജെ.സി.ഐ കണ്ണൂർ ഹാൻലൂം സിറ്റി ആതിഥേയത്വം വഹിച്ച ഇത്തവണത്തെ കോൺഫറൻസിൻ്റ മാറ്റുകൂട്ടിയത് കേവലം തൻ്റെ പത്താം വയസ്സിൽ സ്വന്തമായി ഒരു കമ്പനി തുടങ്ങി, ആയിരത്തോളം പേർക്ക് കോഡിങ്ങ് പരിശീലിപ്പിച്ച ഏറ്റവും പ്രായം കുറഞ്ഞ ജോഷ് ടോക്ക് സ്പീക്കറായി മാറിയ മാസ്റ്റർ മുഹമ്മദ് അമീൻ എന്ന പന്ത്രണ്ടു വയസ്സുകാരൻ അത്ഭുത ബാലൻ്റെ തീപ്പൊരി മോട്ടിവേഷണൽ പവർ ടോക്കാണ്. ഇത് കൂടാതെ, തൻ്റെ കൈവഴക്കവും കൈയ്യടക്കവും കൊണ്ട് കാണുന്നവരെ വിസ്മയത്തുമ്പിൽ ശ്വാസമടക്കിപ്പിച്ചിരിത്തുന്ന  പ്രശസ്ത മജീഷ്യൻ ശ്രീ സനൽ കല്ലാട്ടിൻ്റെ മാന്ത്രികവിരുന്നും ,പങ്കെടുക്കുന്ന കുട്ടികളുടെ സർഗാത്മകമായ കഴിവുകളെ തൊട്ടുണർത്തുന്ന  വിവിധങ്ങളായ കലാ പരിപാടികളും ,നിറപ്പകിട്ടും ആവേശവുമൊത്തുചേരുന്ന മത്സര ഇനങ്ങളും, അന്താരാഷ്ട്ര നിലവാരമുള്ള നേതൃത്വ നൈപുണ്യ പരിലനങ്ങളുമൊക്കെയാണ് കുട്ടികൾക്കായി ജെ.സി.ഐ  ഒരുക്കിയിരുന്നത്. എല്ലാ പ്രായത്തിലുള്ള  കുട്ടികളും പങ്കെടുത്തു.

 ചടങ്ങിൽ അനിക്സ് എഡ്യുക്കേഷൻ എംഡി അലക്സ്‌ തോമസ് സാറിനെ ആദരിച്ചു. JJ കോർഡിനേറ്റർ ജിതിൻ ജോർജ് അധ്യക്ഷത വഹിച്ചു. ZP സമീർ, ZVP അമൽ, ജിതിൻ,സജിത്ത് , ZD ചന്ദ്രലേഖ,അഖിൽ, ജിജിൻ, ജെസിൽ,IPZP,  സജിത്ത്,IPP ഷൈജു എന്നിവർ സംബന്ധിച്ചു.




Previous Post Next Post