അക്ഷരയുടെ അക്ഷരോണം വിവിധ പരിപാടികളോടെ ആഘോഷിച്ചു

 


കമ്പിൽ :- അക്ഷരയുടെ അക്ഷരോണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കൊളച്ചേരി സാംസ്കാരിക നിലയത്തിൽ നടന്ന പൂക്കള മത്സരത്തിൽ NIOS+ 2 ഒന്നാം സ്ഥാനവും, ബികോം വിഭാഗം രണ്ടാം സ്ഥാനവും, ബിഎ വിഭാഗം മൂന്നാം സ്ഥാനവും നേടി. മികച്ച പരിപാടികൾക്കുള്ള പുരസ്കാരം NTTC ക്കാണ് ലഭിച്ചത് .

തിരുവാതിര, സംഘനൃത്തം, വഞ്ചിപ്പാട്ട്, നാടൻ പാട്ട്, മാപ്പിളപ്പാട്ട് മത്സരങ്ങൾ നടന്നു. ഓണ സദ്യയും , ഓണക്കളികളും അരങ്ങേറി. പരിപാടികൾക്ക് പ്രിൻസിപ്പാൾ കെ.എൻ. രാധാകൃഷ്ണൻ ,പി പി സീത,എം മിഥുൻ . ബി എസ് സജിത്ത് കുമാർ , അമൽ രാജ് പനയൻ നേതൃത്ത്വം നൽകി




Previous Post Next Post