കരിങ്കൽ കുഴി :- ഭാവന കരിങ്കൽകുഴിയുടെ അഞ്ചാമത് നാടകോത്സവത്തിൻ്റെ പോസ്റ്റർ പ്രകാശനവും നാടക പ്രഖ്യാപനവും നാടകാചര്യനായ ശ്രീ കെ.എം.ആർ നിർവ്വഹിച്ചു. ഭാവന രക്ഷാധികാരിയായ പി പി കുഞ്ഞിരാമൻ, സെക്രട്ടറി രജുകുമാർ കരിങ്കൽകുഴി, എൽ എം ബാബു , മനീഷ് സാരംഗി, വത്സൻ കൊളച്ചേരി,ശ്രീനേഷ് തേഡ്ഐ, അഖിലേഷ് ഭാവന, പ്രകാശൻ പാടികുന്ന്, ശ്രീലത.ഇ.വി, ബിനീഷ.കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നവംബർ 12 മുതൽ 17 വരെയാണ് നാടകോത്സവം. കൊല്ലം കളിദാസ കാലകേന്ദ്രത്തിൻ്റെ ചന്ദ്രികയ്ക്കുമുണ്ടൊരു കഥ, ആറ്റിങ്ങൽ ശ്രീധന്യയുടെ ലക്ഷ്യം, കൊല്ലം ആവിഷ്ക്കാരയുടെ ദൈവം തൊട്ട ജീവിതം, കോഴിക്കോട് സങ്കീർത്തനയുടെ വേട്ട, കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്തി എന്നിവയാണ് ഭാവന പുരസ്ക്കാരത്തിനായ് മത്സരിക്കുന്ന നാടകങ്ങൾ.
17ന് ഭാവനയുടെ നാട്ടുത്സവമായി പ്രവർത്തകരുടെ കലാ സന്ധ്യയും,അഥീന നാടകവീടിൻ്റെ നാട്ടുമൊഴിയും അരങ്ങേറും.