കയരളം നോർത്ത് എ എൽ പി സ്‌കൂളിൽ സർഗോത്സവവും ആരോഗ്യ ബോധവത്കരണ ക്ലാസും വിജ്ഞാനോത്സവവും സംഘടിപ്പിച്ചു


മയ്യിൽ: കയരളം നോർത്ത് എ എൽ പി സ്‌കൂളിൽ സ്‌കൂൾ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും 'പോഷൺ അഭിയാൻ' ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മയ്യിൽ സി എച്ച് സിയിലെ ജെ പി എച്ച് എൻ പ്രസീത ക്ലാസ് കൈകാര്യം ചെയ്തു. ഹെഡ്മിസ്ട്രസ് എം ഗീത, എ ഒ ജീജ, വി സി മുജീബ് എന്നിവർ സംസാരിച്ചു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സർഗോത്സവം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാ മത്സരങ്ങൾ അരങ്ങേറി. എം പി നവ്യ, കെ പി ഷഹീമ എന്നിവർ നേതൃത്വം നൽകി.


സ്‌കൂളിൽ നടന്നുവരുന്ന യുറീക്ക-ശാസ്ത്രകേരളം വിജ്ഞാനോത്സവ പ്രവർത്തനങ്ങളും പൂർത്തിയായി. അറിവ്‌ നിർമ്മിക്കുന്ന കുട്ടി, സ്വയം വിലയിരുത്തുന്ന കുട്ടി എന്ന ആശയത്തിൽ വീടും പരിസരവും വേദിയാക്കി കുട്ടികൾ വിജ്ഞാനോത്സവ പ്രവർത്തനങ്ങളിലേർപ്പെട്ടു. കുട്ടികളുടെ നേതൃത്വത്തിൽ വിലയിരുത്തലും നടന്നു. കെ വൈശാഖ് നേതൃത്വം നൽകി.

സപ്തംബർ 30 വെള്ളിയാഴ്ച ശാസ്ത്ര- ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര- പ്രവൃത്തിപരിചയ മേളകൾ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ സ്‌കൂൾ കായികോത്സവവും കലോത്സവവും നടക്കും.

Previous Post Next Post