മയ്യിൽ മണ്ഡലം കോൺസ് കമ്മിറ്റി ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു


മയ്യിൽ :- 
മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഇന്ദിരാ ഗാന്ധിയുടെ 38-ാം രക്തസാക്ഷിത്വ ദിനം മയ്യിൽ മണ്ഡലം കോൺസ് കമ്മിറ്റി പുനരർപ്പണ ദിനമായി ആചരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി.ശശിധരന്റെ നേതൃത്ത്വത്തിൽ മയ്യിൽ ടൗണിൽ ഇന്ദിരാജിയുടെ ഛായ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചയും തുടർന്ന് അനുസ്മരണവും നടത്തി.  

കെ.പി.ചന്ദ്രൻ ,കെ.സി.രാജൻ, ഇ.കെ. മധു , എ.കെ.ബാലകൃഷ്ണൻ , എ.കെ. രുഗ്മിണി, യു മുസ്സമ്മിൽ , ജിനീഷ് ചാപ്പാടി, കെ.പി.സക്കറിയ, നാസർ കോറളായി, പ്രേമരാജൻ പുത്തലത്ത്, യു. പ്രഭാകരൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.


Previous Post Next Post