മയ്യിൽ :- ലൈബ്രറി കൗൺസിൽ കയരളം വില്ലേജ് നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ സർഗോത്സവം സംഘടിപ്പിച്ചു.കയരളം നോർത്ത് എ.എൽ.പി.സ്കൂളിൽ ജില്ല ലൈബ്രറി കൗൺസിൽ മെമ്പർ കെ.പി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
നേതൃസമിതി ചെയർമാൻ എം.പി.മനോജ് അധ്യക്ഷനായി. സ്കൂൾ പി.ടി.എ പ്രസിഡണ്ട് ടി.പി.പ്രശാന്തൻ സംസാരിച്ചു.കൺവീനർ ടി.കെ.ശ്രീകാന്ത് സ്വാഗതവും ലൈബ്രേറിയൻ സി.ഇ.സുഷമ നന്ദിയും പറഞ്ഞു. ഒൻപതു മത്സരയിനങ്ങളിൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ അൻപതോളം കുട്ടികൾ മാറ്റുരച്ചു.