കൊളച്ചേരി :- മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 38 ആം രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗം നടന്നു .
ഇന്ദിരാജിയെ അനുസ്മരിച്ചുകൊണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെഎം ശിവദാസൻ, ദാമോദരൻ കൊയിലേരിയൻ, സി ശ്രീധരൻ മാസ്റ്റർ, ടി കൃഷ്ണൻ എന്നിവർ സംസാരിച്ചു .മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.