കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ശിവ ക്ഷേത്രത്തിൽ പത്താമത് മഹാരുദ്ര യജ്ഞം ആചാര്യവരണത്തോടെ ആരംഭിച്ചു


കണ്ണാടിപ്പറമ്പ്:-
കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ശിവക്ഷേത്രത്തിൽ പത്താമത് മഹാരൂദ്ര യജ്ഞം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും യജ്ഞാചാര്യൻ കിഴിയേടം രാമൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ  നവം: 11 വരെ വിശേഷാൽ പൂജകളും ചടങ്ങുകളുമായി നടക്കും.  തിങ്കളാഴ്ച രാവിലെ അഞ്ചുമണിക്ക് അഷ്ടദ്രവ്യ ഗണപതിഹോമം, ഏകാദശരുദ്രം ധാര ,വൈകുന്നേരം ദീപാരാധനയക്ക് ശേഷം ആചാര്യവരണം, ശുദ്ധി ക്രിയകൾഎന്നിവ നടന്നു. മഹാരുദ്രയജ്ഞത്തിൻ്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ അഞ്ചിന് ഗണപതി ഹോമം 5 30 മുതൽ 8 30 വരെ ശ്രീരുദ്ര കലശപൂജ ശ്രീരുദ്ര ഹോമം ശ്രീരുദ്ര ജപം തുടർന്ന് ശ്രീവയത്തൂർ കാലിയാർ ക്ഷേത്രത്തിൽ രുദ്രാഭിഷേകം, ഉച്ചപൂജ, ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നവകം ഉച്ച:പൂജ, വടക്കേ കാവിൽ കലശം വൈകുന്നേരം ദീപാരാധനയ്ക്കുശേഷം ഭഗവതിസേവ നിറമാല അത്താഴപൂജ എന്നിവ നടക്കും നവം: 2 ബുധനാഴ്ച വൈകുന്നേരം 6.30 ന് നിയുക്ത ശബരിമല മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരിക്ക് സ്വീകരണം നൽകും

Previous Post Next Post