മയ്യിൽ:-കോവിഡ് മഹാമാരി തീർത്ത അടച്ചിടലിൽ വിദ്യാർത്ഥികൾക്ക് നഷ്‌ടമായ മേളകൾക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം തുടക്കമായി. ശാസ്ത്ര വിഷയങ്ങളിലെ മായാജാലങ്ങൾ പ്രകടമാക്കുന്ന ശാസ്ത്രമേളകൾ കയരളം നോർത്ത് എ എൽ പി സ്‌കൂളിൽ വിദ്യാർത്ഥികളിൽ കൗതുകമുണർത്തി. ശാസ്ത്ര- ഗണിതശാസ്ത്ര- സാമൂഹ്യ ശാസ്ത്ര- പ്രവൃത്തി പരിചയ മേളകൾ പ്രധാനാധ്യാപിക എം ഗീത ഉദ്‌ഘാടനം ചെയ്തു.
എ ഒ ജീജ, കെ വൈശാഖ്, എം പി നവ്യ, കെ പി ഷഹീമ എന്നിവർ നേതൃത്വം നൽകി. ഏറെ ആവേശത്തോടെ കുട്ടികൾ മേളകളിലെ മത്സരങ്ങളിൽ പങ്കാളികളായി. ഒക്ടോബർ 10 തിങ്കളാഴ്ച കായികമേളയും തുടർന്ന് സ്‌കൂൾ കലോത്സവവും നടക്കും. വരും ദിനങ്ങളിൽ ലഹരിക്കെതിരെ അവബോധവുമായി സ്‌കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.