പള്ളിപ്പറമ്പ്:-പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം മദ്റസ കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ മീലാദ് മഹർജാൻ 22 നബിദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. 4 മുതൽ ഒക്ടോബർ 15 വരെ വിവിധ പരിപാടികൾ നടത്തും. ഒക്ടോബർ 4,5 തീയ്യതികളിൽ വിദ്യാർത്ഥികളുടെ കലാ സാഹിത്യ മത്സങ്ങളും നടക്കും.
ഒക്ടോബർ 9 ന് പുലർച്ചെ 4 മണിക്ക് പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജദിൽ മൗലീദ് പാരായണം നടത്തും. എഴ് മണിക്ക് പതാക ഉയർത്തൽ.7.30 ന് പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം മദ്റസയിൽ നിന്ന് ഘോഷ യാത്ര ആരംഭിക്കും.14,15 തീയ്യതികളിൽ മദ്റസ വിദ്യാർത്ഥികളുടെ തിരെഞ്ഞെടുത്ത കലാ സാഹിത്യ മത്സരങ്ങളും പൂർവ്വ വിദ്യാർത്ഥികളുടെ കലാ സാഹിത്യ പരിപാടികളും നടക്കും.