മയ്യിൽ :- കയരളം നോർത്ത് എ എൽ പി സ്‌കൂൾ പരിസരത്ത് സ്‌കൂൾ പിടിഎയുടെ നേതൃത്വത്തിൽ സൂചന ബോർഡ് സ്ഥാപിച്ചു. തളിപ്പറമ്പ-ചാലോട് റോഡ് കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയായതോടെ വർധിച്ച വാഹനപ്പെരുപ്പം അപകടഭീഷയൊരുക്കുന്ന സാഹചര്യത്തിലാണ് 2022-23 വർഷത്തെ സ്‌കൂൾ പിടിഎയുടെ നേതൃത്വത്തിൽ സൂചനാ ബോർഡ് സ്ഥാപിച്ചത്.
മയ്യിൽ പോലീസ് എസ് എച്ച് ഒ ടി പി സുമേഷ് ഉദ്‌ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി പി പ്രശാന്ത് അധ്യക്ഷനായി. യുവജന ഗ്രന്ഥാലയം പ്രസിഡന്റ് കെ പി കുഞ്ഞികൃഷ്ണൻ, വി സി മുജീബ്, വി സി ഗോവിന്ദൻ, ഒ സി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എം ഗീത സ്വഗതവും കെ വൈശാഖ് നന്ദിയും പറഞ്ഞു. എൽ എസ് എസ് നേടിയ അനുരഞ്ജിനെയും ശാസ്ത്രോത്സവ വിജയികളെയും ചടങ്ങിൽ അനുമോദിച്ചു. ടി പി സുമേഷ് ഉപഹാരം നൽകി.
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ ഇഷ മെഹ്റിനും യു പി വിഭാഗത്തിൽ റിൻഫ കെ പിയും വിജയികളായി.