കൊളച്ചേരി :- ദേശീയ ഏകതാ ദിനത്തോടനുബന്ധിച്ച് കൊളച്ചേരി ഗ്രാമപ്പഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ ചേർന്നു.
ഗ്രാമസഭയിൽ വച്ച്സർദ്ദാർ വല്ലഭായ് പട്ടേൽ ജന്മദിനവും ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും ആചരിച്ചു.
പ്രത്യേക ഗ്രാമസഭ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ പി അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എം സജിമ അധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി അബദുൾ സലാം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ കെ ബാലസുബ്രഹ്മണ്യം, വാർഡ് മെമ്പർ മുഹമ്മദ് അഷ്റഫ് കെ, പി വി വൽസൻ മാസ്റ്റർ, പി കെ പ്രഭാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. .
ഗ്രാമസഭയിൽ വച്ച് രാഷട്രീയ ഏകദാ ദിന പ്രതിജ്ഞയെടുത്തു. ഗ്രാമസഭയ്ക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി പി ഉണ്ണികൃഷ്ണൻ സ്വാഗതവും ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ കെ വി അസ്മ നന്ദിയും പറഞ്ഞു.