നണിയൂർ നമ്പ്രം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി രക്തസാക്ഷിത്വ ദിനം ആചരിച്ചു
നണിയൂർ നമ്പ്രം: നാഷണൽ കോൺഗ്രസ്സ് നണിയൂർ നമ്പ്രം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ചരമദിനം ആചരിച്ചു. മുതിർന്ന കോൺഗ്രസ്സ് നേതാവ് വി.പി ഇബ്രാഹിമിൻ്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ശേഷം സുനി കൊയിലേരിയൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ INC മയ്യിൽ മണ്ഡലം ജനറൽ സെക്രട്ടറി സി.എച്ച് മെയ്തീൻ കുട്ടി മുഖ്യപ്രഭാഷണം നടത്തി. ടി.എം ഇബ്രാഹിം ,അരിയേരി രമേശൻ , വി.പി ഇബ്രാഹിം , കെ .കെ അബ്ദുള്ള , അജിത്ത് കുമാർ എന്നിവർ സംസാരിച്ചു.