കൊളച്ചേരി :- ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ അഷ്ടനാഗവനം പ്രതിഷ്ഠാദിന ചടങ്ങുകൾ ഒക്ടോബർ 2 ഞായറാഴ്ച രാവിലെ 9 മണി മുതൽ പാടിയിൽ നാഗവനത്തിൽ നടക്കും.നാഗപൂജ, നൂറും പാലും സമർപ്പണം എന്നിവ നടക്കും. ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കുന്നതാണ്.
ഒക്ടോബർ 3 തിങ്കളാഴ്ച നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമാവും. തിങ്കളാഴ്ച വൈകുന്നേരം 5 30ന് ഗ്രന്ഥം വയ്ക്കലും സരസ്വതി പൂജയും നടത്തും. ചൊവ്വാഴ്ച രാവിലെ സരസ്വതി പൂജയും വൈകുന്നേരം വാഹനപൂജ ആയുധ പൂജ സരസ്വതി പൂജ എന്നിവയും നടത്തും. ബുധനാഴ്ച രാവിലെ 8. 30ന് സരസ്വതി പൂജ, ഗ്രന്ഥം എടുക്കൽ, വിദ്യാരംഭം എന്നിവ ഉണ്ടാകും. തുടർന്ന് തിരുവോണ ഊട്ടും അന്നപ്രസാദ വിതരണവും ഉണ്ടായിരിക്കുന്നതാണ്.