കമ്പിൽ:- ഒക്ടോബർ 2 ന് നടക്കുന്ന ലഹരി വിരുദ്ധ ശൃംഖലയുടെ പ്രചരണാർഥം ഭാവന വനിതാവേദി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
കമ്പിൽ , കൊളച്ചേരി മുക്ക് കരിങ്കൽ കുഴി എന്നിവിടങ്ങളിൽ അവതരണം നടന്നു.വനിതാവേദി പ്രവർത്തകരായ പ്രസീത , കെ.ദീപ ഇവി ശ്രീലത , മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറി കെ.വി പത്മജ നേതൃത്വം നൽകി.
ഒക്ടോബർ 2ന് 4.30 ന് നടക്കുന്ന പൊതുയോഗം എൻ.കെ രാജൻ ഉദ്ഘാടനം ചെയ്യും.ശ്രീധരൻ സംഘമിത്ര പ്രസംഗിക്കും.
5 മണിക്ക് മുല്ലക്കൊടി ബാങ്കിന് മുൻ വശത്ത് ശൃംഖലയുടെ ആദ്യ കണ്ണി തുടങ്ങും.മനുഷ്യ സ്നേഹികളായ എല്ലാവരും അണിനിരക്കമെന്ന് ഭാരവാഹികൾ അറിയിച്ചു
DYFI ,SFI , മഹിള അസോ സിയേഷൻ, IRPC സംയുക്തമായാണ് ലഹരി വിരുദ്ധ മനുഷ്യ ശൃംഖല ഒരുക്കുന്നത്.