ശ്രീകണ്ഠപുരം:- ഹാൻവീവിന്റെ നേതൃത്വത്തിൽ മലപ്പട്ടം ഗ്രാമപ്പഞ്ചായത്തിലെ വനിതകൾക്ക് തുണിനെയ്ത്ത് കുടിൽവ്യവസായ സംരംഭങ്ങളൊരുക്കും. 200 വനിതകൾക്കാണ് കുടിൽവ്യവസായ സംരംഭങ്ങൾ ഒരുക്കുന്നത്.
പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് പരിശീലനം, തറി, സ്റ്റൈപ്പന്റ് എന്നിവ സൗജന്യമായി വിതരണം ചെയ്യും. ഇതുസംബന്ധിച്ച വിശദീകരണ യോഗം ഹാൻവീവ് ചെയർമാൻ ടി.കെ.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
മലപ്പട്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.രമണി അധ്യക്ഷതവഹിച്ചു. ഹാൻവീവ് എം.ഡി. അരുണാചലം സുകുമാർ പദ്ധതി വിശദീകരിച്ചു. ഹാൻവീവ് പ്രൊഡക്‌ഷൻ ഹെഡ് ടി.കെ.സലീം മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇ.ചന്ദ്രൻ, കെ.വി.മിനി, കെ.സജിത, പി.പുഷ്പജൻ, സി.ഡി.എസ്. ചെയർപേഴ്സൺ കെ.പി.സവിത, പി.രാധാമണി എന്നിവർ സംസാരിച്ചു.