തളിപ്പറമ്പ്:- ബസിനകത്ത് കോളേജ് വിദ്യാർഥിനിയെ കടന്നുപിടിച്ച് അപമാനിച്ച നരിക്കോട്ടെ തച്ചൻഹൗസിൽ ടി.സുമിത്രനെ (44) പോലീസ് അറസ്റ്റ് ചെയ്തു.
തളിപ്പറമ്പ് ടൗണിൽനിന്ന് മുയ്യം വഴി പോകുന്ന ബസിലായിരുന്നു സംഭവം. വിദ്യാർഥിനി ബഹളംവെച്ചതിനെത്തുടർന്ന് സുമിത്രനെ ഭ്രാന്തൻകുന്നിലെത്തിയപ്പോൾ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു.