ഇരിക്കൂർ ബ്ലോക്ക് ക്ഷീര കർഷക സംഗമം കുറ്റ്യാട്ടൂരിൽ നടന്നു


കുറ്റ്യാട്ടൂർ:-
ഇരിക്കൂർ ബ്ലോക്ക് ക്ഷീര കർഷക സംഗമം കുറ്റ്യാട്ടൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് ചട്ടുകപ്പാറ ഹാളിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യൻ ഉൽഘാടനം ചെയ്തു.

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: റോബർട്ട് ജോർജ്ജ് അദ്ധ്യക്ഷ്യം വഹിച്ചു.കണ്ണൂർ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ ജീജ സി. കൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി.

 ക്ഷീരകർഷകരെ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.റെജി ആദരിച്ചു. ഏറ്റവും കൂടുതൽ പാൽ അളന്ന 23 ക്ഷീരസംഘത്തിൽ നിന്നുമുള്ള കർഷകരെ ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.വി.ശ്രീജിനി, ഇരിക്കൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ പി.കെ.മുനീർ, ഡിസ്ട്രിക് ഹെഡ് പി ആൻ്റ് ഐ മിൽമ കണ്ണൂർ എം.മാത്യു വർഗ്ഗീസ് എന്നിവർ ആദരിച്ചു. 

കുറ്റ്യാട്ടൂർ ക്ഷീരസംഘത്തിലെ മുതിർന്ന ക്ഷീരകർഷകരെ കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ ആദരിച്ചു.കന്നുകുട്ടി പ്രദർശന വിജയികൾക്കും ചിത്രരചനാ മൽസര വിജയികൾക്കും ഇരിക്കൂർ ബ്ലോക്ക് വികസന സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ ബേബി തേലാനി സമ്മാനദാനം നടത്തി. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ യു .മുകുന്ദൻ, കെ.സത്യഭാമ ,എ.കെ.ശശിധരൻ ,പാവന്നൂർ ക്ഷീര സംഘം പ്രസിഡണ്ട് വേലിക്കാത്ത് ഉത്തമൻ ,കോട്ടൂർ ക്ഷീര സംഘം പ്രസിഡണ്ട് കെ.വി.കൃഷ്ണൻ നമ്പ്യാർ, മയ്യിൽ ക്ഷീര സംഘം പ്രസിഡണ്ട് പ്രേമരാജൻ കുഞ്ഞികൃഷ്ണൻ, കുടിയാൻമല ക്ഷീരസംഘം സെക്രട്ടറി സുനിൽ കുടിയാൻമല എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സംഘാടക സമിതി ചെയമാൻ കെ.സി.രമേശൻ സ്വാഗതം പറഞ്ഞു. ഇരിക്കൂർ ക്ഷീര വികസന ഓഫീസർ വി.ആദർശ് നന്ദി രേഖപ്പെടുത്തി. 

തുടർന്ന് ക്ഷീര വികസന സെമിനാർ നടന്നു. ഉള്ളുണർത്ത് മോട്ടിവേഷൻ എന്ന വിഷയത്തിൽ നിർമ്മൽകുമാർ കാടകം ക്ലാസ്സെടുത്തു ക്ഷീരമേഖലയിലെ പ്രതിസന്ധികളും പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയത്തിൽ സീനിയർ ക്ഷീര വികസന ഓഫീസർ നൗഷാദ് വി.കെ ക്ലാസ്സെടുത്തു.ക്വാളിറ്റി കൺട്രോൾ ഓഫീസർ പി.പി.സുനൈന മോഡറേറ്റർ ആയിരുന്നു ആലക്കോട് ക്ഷീര വികസന ഓഫീസർ അൽഫോൺസ ജോസഫ് സ്വാഗതം പറഞ്ഞു.



Previous Post Next Post