കൊളച്ചേരി:-സംയുക്ത നബിദിന റാലിക്ക് MYCC യുടെ സ്വീകരണത്തോടെ കൊളച്ചേരി മിനി സ്റ്റേഡിയത്തിൽ സമാപനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നഗർ കമ്പിൽ കുമ്മായകടവിൽ നിന്നും ആരംഭിച്ച് കൊളച്ചേരിമുക്ക് മിനി സ്റ്റേഡിയത്തിൽ സമാപിച്ച സംയുക്ത നബിദിന റാലി ഈ വർഷം വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രധ്യേയമായി.
റാലിയോട് അനുബന്ധിച്ച് MYCC നാലാംപീടിക സികരണം നൽകി. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് K. P അബ്ദുൾ മജീദ് സാഹിബ് അധ്യക്ഷത വഹിച്ചു. സ്വീകരണ പരിപാടിയുടെ സമാപനം ബഹുമാനപ്പെട്ട സയ്യിദ് അലി ബാ അലവി തങ്ങൾ ഉൽഘാടനകർമ്മം നിർവഹിച്ചു, ഉസ്താദ് അഷ്‌റഫ് അൽ ഖാസിമി മുഖ്യപ്രഭാഷണം നടത്തി, സഈദ് സഅദി പന്ന്യയങ്കണ്ടി, മുഹമ്മദ് അലി ഫൈസി കമ്പിൽ, സകരിയ ദാരിമി കുമ്മായകടവ്, സയ്യിദ് ആറ്റ കോയ തങ്ങൾ പാട്ടയം എന്നിവർ ആശംസകൾ നേർന്നു.
നാലു മദ്രസ്സങ്ങൾക്കുള്ള MYCC യുടെ ഉപഹാരം MYCC പ്രസഡിന്റ് റമീസ്. AP, റഹീസ് KP, നാസർ കരിയിൽ, ഷംസീർ KMP എന്നിവർ വിതരണം ചെയ്തു. p p c മുഹമ്മദ് കുഞ്ഞി,p p ഖാലിദ് ഹാജി, k m p മൂസാൻ ഹാജി,മമ്മു സാഹിബ് കമ്പിൽ,മുഷ്താഖ് ദാരിമി,നാല് മദ്രസ്സകളുടെ സദർ മുഅലിമുകളും വേദിയിൽ സന്നിധരായിരുന്നു. ഗഫൂർ. CK സ്വാഗതവും അബ്ദു പന്ന്യയങ്കണ്ടി നന്ദിയും പറഞ്ഞു.