നാറാത്ത്: സംസ്ഥാന വ്യാപകമായി നടത്തുന്ന കാംപയിന്റെ ഭാഗമായി എസ്.ഡി.പി.ഐ നാറാത്ത് ബ്രാഞ്ച് കമ്മിറ്റി ലഹരിക്കെതിരേ കൈയൊപ്പ് സംഘടിപ്പിച്ചു. നാറാത്ത് ടൗണിൽ നടത്തിയ പരിപാടി ജില്ലാ സെക്രട്ടറി എപി മുസ്തഫ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് റാഫി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത്, ബ്രാഞ്ച് സെക്രട്ടറി ശംസുദ്ദീൻ, ജുനൈദ്, സമീർ സിദ്ദീഖ് സംബന്ധിച്ചു. വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് പേർ കൈയൊപ്പ് നൽകി.