മയ്യിൽ: - പൊതുജനവായനശാല ഗ്രന്ഥാലയം നണിയൂർ നമ്പ്രവും നൂർ മലബാർ ഐ ഹോസ്പിറ്റൽ & വിഷൻ ഐ കെയർ എന്നീ സ്ഥാപനങ്ങളും സംയുക്തമായി നടത്തിയ തിമിര നിർണ്ണയ ക്യാമ്പ് മയ്യിൽ ഗ്രാമ പഞ്ചായത്തംഗം പി. പ്രീത ഉൽഘാടനം ചെയ്തു.
എ.വി.വേലായുധന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പിൽ നിരവധി പേർ കണ്ണ് പരിശോധനക്കും തുടർചികിത്സാനിർദ്ദേശങ്ങൾക്കുമായി പങ്കെടുത്തു. എ.വിജേഷ് സ്വാഗതവും കെ.ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.