മയ്യിൽ :- "മഴ ചില്ലകൾ കത്തുമ്പോൾ" എന്ന കവിത സമാഹാരത്തിനു കേരള ബാലസാഹിത്യ അക്കാദമിയുടെ സുഗതകുമാരി സ്മാരക പുരസ്‌കാരം നേടിയ ശ്രീമതി ടി. പി. നിഷ ടീച്ചർക്ക് വേളം പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ അനുമോദനവും ഉപഹാര വിതരണവും പ്രമുഖ എഴുത്തുകാരൻ ശ്രീ. രമേശൻ ബ്ലാത്തൂർ നിർവഹിച്ചു.
വായനശാല പ്രസിഡന്റ് യു. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൌൺസിൽ അംഗം ശ്രീ. സി . സി. നാരായണൻ, ടി. പി. നിഷ ടീച്ചർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വെച്ച് ഗ്രന്ഥശാല തല യു. പി. വിഭാഗം, വനിത വിഭാഗം,വായന മത്സര വിജയികൾക്കും സർഗോത്സവ വിജയികൾക്കുമുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.വായനശാല സെക്രട്ടറി ശ്രീ. കെ. പി. രാധാകൃഷ്ണൻ സ്വാഗതവും, ജോയിന്റ് സെക്രട്ടറി ശ്രീ. യു. ശ്രീകാന്തൻ നന്ദിയും പറഞ്ഞു.