കുറ്റ്യാട്ടൂർ :- എട്ടേയാര്‍, പാവന്നൂര്‍മൊട്ട, വാരച്ചാല്‍, കാരാറമ്പ്, വടുവന്‍ കുളം, കൊളോളം റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച്, കാലാനുസൃതമായ വികസന പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായും നടത്തണമെന്ന് ആവശ്യപ്പെട്ട്, "ഈ റോഡിന്റെ കാര്യത്തില്‍ തീരുമാനം ആയിട്ട് മതി ഇനി മറ്റ് കാര്യങ്ങള്‍ " എന്ന മുദ്രാവാക്യമുയര്‍ത്തി നാട്ടുകാരുടെ ജനകീയ കൂട്ടായ്മ നേതൃത്വത്തില്‍ നടന്ന ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
ചടങ്ങില്‍ സജീവ് അരിയേരി അധ്യക്ഷത വഹിച്ചു. കെ.പത്മനാഭന്‍ മാസ്റ്റര്‍, പി.പി.കൃഷ്ണന്‍ മാസ്റ്റര്‍, പി.പി.രാഘവന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ശ്രീജിത്ത് കുഞ്ഞി സ്വാഗതവും, മനീഷ് ആയത്താര്‍ നന്ദിയും പറഞ്ഞു.
ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരിയി കെ.പത്മനാഭന്‍ മാസ്റ്റരെയും, ചെയര്‍മാനായി സജീവ് അരിയേരിയും, കൺവീനറായി പി.പി.കൃഷ്ണന്‍ മാസ്റ്റരെയും, ട്രഷററായി മനീഷ് ആയത്താറെയും തിരഞ്ഞെടുത്തു.