വെൽഫെയർ പാർട്ടി സമ്മേളനം നാളെ

 


ചേലേരി:-വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ സമ്മേളനം നാളെ രാവിലെ പത്ത് മണിക്ക് പ്രതിനിധി സമ്മേളനത്തോടെ ആരംഭിക്കും.. പ്രതിനിധി സമ്മേളനം രാവിലെ 10 മണിക്ക് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി സി കെ മുനവ്വിർ കാരയാപ്പ് സ്കൂളിൽ ഉദ്ഘാടനം ചെയ്യും.. വൈകിട്ട് 4.30 ന് ചേലേരിമുക്ക് ടൗണിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ ഹമീദ് വാണിയമ്പലം മുഖ്യപ്രഭാഷണം നടത്തും. 

വെൽഫെയർ ജില്ലാ സെക്രട്ടറി സി കെ മുനവ്വിർ, ജില്ലാ സമിതി അംഗം ലില്ലി ജെയിംസ്, നൗഷാദ് ചേലേരി, ഹാരിസ് പുഷ്പഗിരി എന്നിവർ പങ്കെടുക്കും.സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് പൊതുസമ്മേളനത്തിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.സമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ ഭാരവാഹികളായ മുഹമ്മദ്‌ എം വി, നിഷ്ത്താർ എന്നിവർ അറിയിച്ചു.

Previous Post Next Post