നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി സ്കൂളിൽ ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നടന്നു


പറശ്ശിനി റോഡ്:-
  പോഷൻ അഭിയാന്റെ ഭാഗമായി നണിയൂർ നമ്പ്രം ഹിന്ദു എ.എൽ.പി സ്കൂളിൽ 'പോഷകാഹാരവും ആരോഗ്യവും' എന്ന വിഷയത്തിൽ ആരോഗ്യ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

എം.വി.ആർ. ആയുർവേദ മെഡിക്കൽ കോളേജ് ഹൗസ് സർജൻസ് ഡോ.അക്ഷയ, ഡോ ഷംന, ഡോ.അനൂജ എന്നിവർ ക്ലാസ് നയിച്ചു. 

ചടങ്ങിൽ ഹെഡ്മിസ്ട്രെസ് ശ്രീമതി ടി.എം പ്രീത സ്വാഗതവും ,എസ്.ആർ.ജി കൺവീനർ ശ്രീ വി.പി രാഗേഷ് നന്ദിയും പറഞ്ഞു.

Previous Post Next Post