പെരുമാച്ചേരി ഗാന്ധി സ്മാരക വായനശാല &ഗ്രന്ഥാലയം ഗാന്ധിജയന്തി ആഘോഷിച്ചു


 പെരുമാച്ചേരി: - പെരുമാച്ചേരി ഗാന്ധി സ്മാരക വായനശാല &ഗ്രന്ഥാലയം ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു.

ഒക്ടോബർ 2 ന് വായനശാല അങ്കണത്തിൽ നടന്ന ചടങ്ങിൽ വായനശാല രക്ഷാധികാരി  വി കെ നാരായണൻ പതാക ഉയർത്തി.സി ശ്രീധരൻ മാസ്റ്റർ ഗാന്ധി ദർശനത്തെ കുറിച്ച് സംസാരിച്ചു. തുടർന്ന് ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പൂക്കള മൽസര വിജയികൾക്കുളള സമ്മാന വിതരണവും നടന്നു.

തുടർന്ന് ഗാന്ധി സന്ദേശ യാത്ര സംഘടിപ്പിച്ചു. വായനശാല മന്ദിരത്തിൽ നിന്ന് ആരംഭിച്ച യാത്ര കാട്ടിലെ പിടിക, പെരുമാച്ചേരി റേഷൻ ഷോപ്പ് വഴി വന്ന് വായന ശാല മന്ദിരത്തിൽ അവസാനിപ്പിച്ചു. 

വായനശാല രക്ഷധികാരികളായ നാരായണൻ മാസ്റ്റർ, എ കെ കുഞ്ഞിരാമൻ , വായശാല പ്രസിഡൻ്റ് വിനോദ് കുമാർ, സെക്രട്ടറി ഒ സി പ്രദീപ് കുമാർ ,ജോ. സെക്രട്ടറി റൈജു പി വി, സബർമതി സ്വയം സഹായ സംഘം പ്രസിഡൻ്റ് എം അശോകൻ  അംഗങ്ങളായ ശിവരാമൻ, മഹീന്ദ്രൻ, രഞ്ചിത്ത്, ബിജിത്ത്, വിജേഷ്  , രാധാകൃഷ്ണൻ, ഗോപിനാഥൻ,  അനന്ദൻ, രാമകൃഷ്ണൻ,ശ്രീജേഷ്, ഷീജ, ഗൗരി,ഷീബ, നാരായണൻ  തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.



Previous Post Next Post