കണ്ണാടിപ്പറമ്പ്:- ശ്രീധർമ്മശാസ്താ ശിവക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നടന്നു വന്ന വിശേഷാൽ പൂജകളും ചടങ്ങുകൾക്കും പരസമാപ്തിയായി.
തിങ്കളാഴ്ച വൈകുന്നേരം ഗ്രന്ഥം വെപ്പ്, ഗ്രന്ഥപൂജ, മഹാനവമി ദിനത്തിൽ ആയുധ പൂജയും നടന്നു. വിജയദശമി ദിനത്തിൽ ക്ഷേത്രത്തിൽ പെരിഗമന സത്യനാരായണൻ നമ്പൂതിരി കുരുന്നുകൾക്ക് അറിവിൻ്റെ ആദ്യാക്ഷരം പകർന്നു കൊടുത്തു.ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് പ്രസാദ വിതരണവും നടത്തി.