കണ്ണാടിപ്പറമ്പ്:-നാറാത്ത് ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഗെയിംസ് ഫെസ്റ്റിവൽ ക്രിക്കറ്റ് മത്സരത്തിൽ ടോംപ് ആർട്സ് &സ്പോർട്സ് ക്ലബ്ബ്,നിടുവാട്ട് ജേതാക്കളായി. ഫൈനലിൽ ടൗൺ സി സി കണ്ണാടിപ്പറമ്പിനെയാണ്പരാജയപ്പെടുത്തിത്
ഫുട്ബോൾ മത്സരത്തിൽ ജി എഫ് സി കമ്പിൽ ജേതാക്കളായി.ഫൈനലിൽ യുവപ്രതിഭ വാരംകടവിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.വിജയികൾ അടുത്ത മാസംനടക്കുന്ന ബ്ലോക്ക് തല ഗെയിംസ് ഫെസ്റ്റിവലിൽ നാറാത്ത് ഗ്രാമ പഞ്ചായത്തിനെ പ്രതിനിധീകച്ച് മത്സരിക്കും.