കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പാട്ട് ഉത്സവം 25ന് വൈകുന്നേരം ദീപാരാധനക്കുശേഷം ക്ഷേത്രം കോയ്മ മംഗലശ്ശേരിയില്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ കാർമികത്വത്തിൽ തിരുവത്താഴത്തിന് അരിയാളവോടെ ആരംഭിക്കും.
26ന് ബുധനാഴ്ച രാവിലെ ഉഷ:പൂജക്ക് ശേഷം ഉഷപ്പാട്ട് തുടർന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നവക പൂജ, നവകാഭിഷേകം തുടർന്ന് ഉച്ചപൂജ, ഉച്ചപ്പാട്ട് വൈകുന്നേരം കളമെഴുത്ത്, ദീപാരാധന, വടക്കേ കാവിലേക്കെഴുന്നള്ളത്ത്, തിരിച്ചെഴുന്നള്ളത്തിനുശേഷം കളം മായ്ക്കൽ, കളത്തിലരി ചടങ്ങോട് കൂടി പാട്ട് ഉത്സവത്തിന് പരിസമാപ്തിയാകും.