സ്നേഹ സമ്മേളനവും ഹുബ്ബുറസൂൽ പ്രഭാഷണവും സമാപിച്ചു

 


പള്ളിപ്പറമ്പ്:-കേരള മുസ്ലിം ജമാഅത്ത് , SYS പള്ളിപ്പറമ്പ് യൂനിറ്റ് കമ്മിറ്റി- SSF കൊളച്ചേരി സെക്ടർ കമ്മിറ്റിയുടെ സ്നേഹ സമ്മേളനവും ഹുബ്ബുറസൂൽ പ്രഭാഷണവും സമാപിച്ചു.കോടിപ്പൊയിൽ ഫരീദ് ഹാജി നഗറിൽ വെച്ച് നടന്ന പരിപാടി വൈകു: 4മണി പഴയ  പള്ളിമഖാം സിയാറത്തൊടെ ആരംഭിച്ചു. സിയാറത്തിന് നസീർ സഖാഫി നേതൃത്വം നൽകി.

തുടർന്ന് സമ്മേളന നഗരിയിൽ സ്വാഗത സംഘം ചെയർമാൻ പി.ടി. ഖാലിദ് പതാക ഉയർത്തി.വൈകു 4 മണിക്ക് നടന്ന സ്നേഹസമ്മേളനം എസ്.എസ് എഫ്.സെക്ടർ പ്രസിഡണ്ട് ജാഫർ പള്ളിപ്പറമ്പിലിൻ്റെ അധ്യക്ഷതയിൽ നിസാമുദ്ദീർ ഖുഖാരി ഉദ്ഘാടനം ചെയ്തുഹഫീൽ . പി.മുദസ്സിർ തുടങ്ങിയവർ പ്രസംഗിച്ചു.രാത്രി നടന്ന ഹുബ്ബ് റസൂൽ പ്രഭാഷണം നസീർസഖാഫിയുടെ അധ്യക്ഷതയിൽ സമസ്ത ജില്ലാ സിക്രട്ടരി അശ്റഫ് സഖാഫി പള്ളിപ്പറമ്പ് ഉദ്ഘാടനവും

മസ്ഊദ് സഖാഫി ഗൂഢല്ലൂർ ഹുബ്ബുറസൂൽ പ്രഭാഷണവും നടത്തി.പി.ടി.ഖാലിദ് . സ്വാഗതവും നജ്മുദ്ദീൻ കെ. നന്ദിയും പറഞ്ഞു  ബുർദാ മജ്ലിസിന് നൗഫൽ അമാനി നേതൃത്വം നൽകി.

Previous Post Next Post