സൂര്യഗ്രഹണത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പായി യുറീക്കാ വിജ്ഞാനോത്സവം


കൊളച്ചേരി :-
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ  സംഘടിപ്പിച്ച വിജ്ഞാനോത്സവം സൂര്യഗ്രഹണത്തെ വരവേല്ക്കാനുള്ള തയ്യാറെടുപ്പായി മാറി. നാളെ നടക്കുന്ന സൂര്യഗ്രഹണം നിരീക്ഷിക്കാനുള്ള ഗ്രഹണ ദർശിനി, സൗരകണ്ണട എന്നിവയുമായാണ് കുട്ടികൾ വീട്ടിലേക്ക് മടങ്ങിയത്. അതോടൊപ്പം പ്രപഞ്ച വിജ്ഞാനത്തിൻ്റെ അനന്തതകൾ പരിചയപ്പെടാനുള്ള ക്ലാസും സ്റ്റെല്ലേറിയം പരിചയപ്പെടലും നടന്നു. സി.കെ.സുരേഷ് ബാബു ക്ലാസ് നയിച്ചു.

കൊളച്ചേരി ഇ.പി.കെ.എൻ എസിൽ നടന്ന യുറീക്കാ വിജ്ഞാനോത്സവം ബാലസാഹിത്യകാരനും എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസറുമായ ഡോ.രമേശൻ കടൂർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പി.പി.കുഞ്ഞിരാമൻ അധ്യക്ഷനായി. പി. സൗമിനി വിശദീകരണം നടത്തി. എം.ഗൗരി, വി.രേഖ, നമിത പ്രദോഷ് എന്നിവർ ആശംസാ പ്രസംഗം നടത്തി. വി.വി.ശ്രീനിവാസൻ സ്വാഗതവും ടി. സുജയ് നന്ദിയും പറഞ്ഞു. 

ഒറിഗാമി, കൂട്ടപ്പാട്ടുകൾ, കളികൾ, കുട്ടികൾ ചെയ്തു വന്ന ലഘു പ്രോജക്ടുകളുടെ അവതരണം, മൂല്യനിർണയം ഇവ നടന്നു.വി.വി. രേഷ്മ, കെ.വി.ഹനീഫ, കെ.ശിഖ, വൈശാഖ്, രസ്ന, മാധവ്.സി, അമൽ, ഷിജിന, അമന്യു, നവ്യ മധുസൂദനൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 

സമാപന സമ്മേളനവും സമ്മാന വിതരണവും കെ.രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വി.വി. രേഷ്മ സ്വാഗതം പറഞ്ഞു.പങ്കെടുത്ത എല്ലാ കുട്ടികൾക്കുമുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റും രക്ഷിതാക്കളും അധ്യാപകരും സാമൂഹ്യ പ്രവർത്തകരും ചേർന്ന് വിതരണം ചെയ്തു.








Previous Post Next Post