എം പി കെ ഫാമിലി കുടുംബ സംഗമവും, ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു


കമ്പിൽ :- 
MPK FAMILY രണ്ടാമത് കുടുംബ സംഗമവും BDS ഡിഗ്രി നേടി കുടുംബത്തിന്റെ അഭിമാനമായി മാറിയ DR.ഫർഹാന മൊയ്‌ദീനെ ആദരിക്കൽ ചടങ്ങും  പാട്ടയം താഹിറ മൻസിൽ വെച്ച് നടന്നു.

ചടങ്ങിൽ കുടുംബബന്ധങ്ങൾ ചേർക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച്  അഷ്‌റഫ്‌ കയ്യങ്കോട് സംസാരിച്ചു.കലുഷിതമായി കൊണ്ടിരിക്കുന്ന സമൂഹത്തിൽ യുവാക്കളുടെ ലഹരി അടിമത്തത്തിനെക്കുറിച്ച് ഉമ്മർ പാമ്പുരുത്തി സംസാരിച്ചു.ആരിഫ്.എംപി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കൂട്ടുകുടുംബ കാലത്തെ ഓർമകളും ഗൃഹാതുരത്വമുണർത്തുന്ന അനുഭവങ്ങളും ചേർന്ന് ചേർന്ന് നടത്തിയ പങ്കുവെക്കൽ സംഗമത്തെ ഹൃദ്യമാക്കി.

മൊയ്‌ദീൻ.എം പി,അബൂബക്കർ.എംപി,നാസ്സർഎം പി,ജമീല പാട്ടയം,ഫാത്തിമ അരിമ്പ്ര,സൈനബ,ആയിഷ എംപി,മറിയംഎംപി,കദീജ എംപി എന്നിവർ ചേർന്ന് സമ്മാനങ്ങൾ നൽകി.റാസിഖ്.എംപി,റഹീം എംപി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Previous Post Next Post