എം.പി.അച്യുതന്‍ സ്മാരക മന്ദിരത്തിന്റെ ധനശേഖരാണാര്‍ത്ഥം ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചു

 


കുറ്റ്യാട്ടൂർ:-ദീര്‍ഘകാലം സിപിഎം കുറ്റ്യാട്ടൂര്‍ ലോക്കല്‍ സെക്രട്ടറിയും ചെങ്കല്‍ തൊഴിലാളി യൂനിയന്‍ കണ്ണൂര്‍ ജില്ല സെക്രട്ടരിയുമായിരുന്ന എം.പി.അച്യുതന്ദന്റെ സ്മരണാര്‍ഥം കുറുവോട്ടുമൂലയില്‍ നിര്‍മിക്കുന്ന എം.പി.അച്യുതന്‍ സ്മാരക മന്ദിരത്തിന്റെ ധനശേഖരാണാര്‍ത്ഥം ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചു. 

കുറുവോട്ടുമൂല സിആര്‍സി വായനശാലയില്‍ വച്ച് നടന്ന ബിരിയാണി ചാലഞ്ചില്‍ നൂറുകണക്കിന് ആളുകള്‍ പങ്കാളികളായി. സിപിഎം കുറ്റ്യാട്ടൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം ആര്‍.വി.രാമകൃഷ്ണന്‍, കുറുവോട്ടുമൂല ബ്രാഞ്ച് സെക്രട്ടരി എ.ഭാസ്കരന്‍, സ്മാരക മന്ദിര സംഘാടക സമിതി ചെയര്‍മാന്‍ ഒ.കെ.സന്തോഷ്, ഭാരവാഹികളായ എം.പി.മുകുന്ദന്‍, കെ.വി.ലക്ഷ്മണന്‍, എം.നാരായണന്‍, പി.കെ.പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post Next Post