കണ്ണാടിപറമ്പ് :- പുലൂപ്പിയിലെ വിനോദിൻ്റെ കുടംബത്തെ സഹായിക്കാൻ സുൽത്താൻ ബസ്സ് നടത്തിയ കാരുണ്യ യാത്രയിൽ ലഭിച്ച തുക സുൽത്താൻ ബസ്സിൻ്റെ ഓണറും ഡ്രൈവറുമായ ഹൈദർ, കണ്ടക്ടർ വിനോദും ചേർന്ന് വിനോദൻ സഹായകമ്മിറ്റിക്ക് കൈമാറി .
കമ്മിറ്റി ഭാരവാഹികളായ രാമകൃഷ്ണൻ സത്യൻ തുടങ്ങിയവർ ചേർന്ന് തുക ഏറ്റുവാങ്ങി. രോഗം ബാധിച്ച് മരണപ്പെട്ട വിനോദൻ്റെയും ഭാര്യയുടെയും മൂന്നു കുരുന്നുകളുടെ സംരക്ഷണത്തിനായാണ് വിനോദൻ സംരക്ഷണ സമിതി രൂപീകരിച്ച് പ്രവർത്തിക്കുന്നത്.