കയരളം മൊട്ട പൊതുജന വായനശാലയുടെ സുവർണ്ണ ജൂബിലി ആഘോഷ പരിപാടികൾക്ക് തുടക്കമായി

 


മയ്യിൽ :- കയരളം മൊട്ട പൊതുജന വായനശാല എവർഗ്രീൻ സ്പോർട്സ് & ആർട്സ് ക്ലബ്ബ്  എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ നടക്കുന്ന വായനശാലയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണജുബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം പി പി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ ("ന്നാ താൻ  കേസ് കൊട്" സിനി താരം) നിർവ്വഹിച്ചു. 

ചടങ്ങിൽ മയ്യിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് ചെയർമാൻ രവി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. പൂർവ്വ കാല പ്രവർത്തകരെ അദ്ധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ആദരിച്ചു. വായനശാല ഭാരവാഹികളായ മധു ഇ.കെ, സജിത്ത് കെ പി, ജോജു കെ വി,അമൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു.തുടർന്ന് കരോക്ക ഗാനലാപന മത്സരവും നടന്നു.


Previous Post Next Post