കണ്ണൂർ: - നാറാത്ത് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ കുറവ് ജനങ്ങളെ ദുരിതത്തിൽ ആക്കുന്നു.
നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഷെഡ്യൂൾ പ്രകാരം മൂന്നു ഡോക്ടർമാർ ആണ് നിയമനത്തിൽ ഉള്ളതെങ്കിലും രണ്ട് ഡോക്ടർമാരുടെ സേവനം മാത്രമേ നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ലഭിക്കുന്നുള്ളൂ. ദിവസവും നാനൂറിൽപരം രോഗികൾ പരിശോധനയ്ക്ക് എത്തുന്നുണ്ട്.രാവിലെ 11:00 മണിവരെ മാത്രമേ രോഗികൾക്ക് ടോക്കൻ ലഭിക്കുന്നുള്ളൂ . ഇതുമൂലം രോഗികൾക്ക്പരിശോധന ലഭിക്കാത അവസ്ഥയാണ് ഉള്ളത്.ഈ വിഷയം നാറാത്ത് ഗ്രാമ പഞ്ചായത്ത് മെമ്പർ സൈഫുദ്ദീൻ നാറാത്ത് കണ്ണൂർ ജില്ലാ മെഡിക്കൽ അസിസ്റ്റന്റ് ആഫീസറുടെ ശ്രദ്ധയിൽ പെടുത്തി.ഇതിനെതിരെ ശക്തമായ പ്രതിഷേധം പൊതുജനങ്ങളിൽ ഉണ്ടെന്ന് മെമ്പർ മെഡിക്കൽ അസിസ്റ്റന്റ് ഓഫീസറോട് പറഞ്ഞു.
നാറാത്ത് ആരോഗ്യ കേന്ദ്രം കുടുംബആരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിനു ശേഷം വൈകുന്നേരം 5 മണി വരെ രോഗികളെ പരിശോധിക്കണമെന്ന് ഷെഡ്യൂൾ ഉണ്ടായിട്ടും നടപ്പിലാവാത്ത അവസ്ഥയാണ് നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉള്ളത്. നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലുള്ള മെഡിക്കൽ ഷോപ്പിൽ രണ്ട് ജീവനക്കാർ ഉണ്ടെങ്കിലും അനാവശ്യമായി ജീവനക്കാർക്ക് അമിതമായ ലീവുകൾക്ക് അനുവദിക്കുന്നത് ജനങ്ങൾക്ക് പ്രയാസം ഉണ്ടാക്കുന്നുണ്ട്. പൊതുജനങ്ങളോട് ഫണ്ട് പിരിച്ചു നാറാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ വികസനം ഉണ്ടാക്കിയിട്ടും കുടുംബാരോഗ്യ കേന്ദ്രത്തിന് പുറത്തുള്ള ഗാർഡൻ പോലും നശിക്കുന്ന അവസ്ഥയാണുള്ളത്. അത് പരിപാലിക്കുന്നതിന് വേണ്ടി ജീവനക്കാർ പോലും ശ്രദ്ധചെലുത്തുന്നില്ലെന്ന് മെമ്പർ സൈഫുദ്ദീൻ നാറാത്ത് ആരോപിച്ചു. ഇതിനെതിരെ അതി ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു വരുമെന്ന് സൈഫുദ്ദീൻ നാറാത്ത് പറഞ്ഞു.