മയ്യിൽ :- തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഹാപ്പിനസ് ഫെസ്റ്റിന്റെ വിജയത്തിനായ് മയ്യിൽ ഗ്രാമപഞ്ചായത്ത് സംഘാടക സമിതി രൂപീകരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ. കെ റിഷ്ന അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആന്തൂർ മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ പി മുകുന്ദൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എ ടി രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് മെമ്പർ എൻ വി ശ്രീജിനി, രവി നമ്പ്രം, കെ പി ശശിധരൻ,എൽ എം നാരായണൻ,എം വി കുഞ്ഞിരാമൻ മാസ്റ്റർ, ടി. പി മനോഹരൻ.എന്നിവർ സംസാരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ കെ റിഷ്ന ചെയർമാനും ശ്രീ രവി മാണിക്കോത്ത് കൺവീനറുമായ ജനറൽ കമ്മിറ്റിയും ക്രിക്കറ്റ് മത്സരത്തിന് ബിജു വേളം ചെയർമാനായും ബാബു പെണ്ണേരി കൺവീനറായും സബ് കമ്മിറ്റിയും രൂപീകരിച്ചു.