മയ്യിൽ:- മയ്യിൽ ഗവ: ഹൈസ്കൂൾ 1985 എസ്.എസ്.എൽ സി ബാച്ച് ' സ്വാഗതം ഗ്രൂപ്പ് ' കേരളപ്പിറവി ദിനാഘോഷം നടത്തി. മയ്യിൽ മിൽക് സൊസൈറ്റി ഹാളിൽ നടന്ന ചടങ്ങിൽ കേരളപ്പിറവി ദിനാഘോഷത്തിൻ്റെ ഉദ്ഘാടനവും ഗ്രൂപ്പിൻ്റെ ലോഗോ പ്രകാശനവും മുൻ കൺവീനർ കെ.കെ.കൃഷ്ണൻ, മുൻ ചെയർമാൻ ഇ.കെ.മധു എന്നിവർക്കുള്ള ആദരസമർപ്പണവും മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.റിഷ്ന നിർവ്വഹിച്ചു.
ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി. സ്വാഗതം ഗ്രൂപ്പ് പ്രസിഡണ്ട് പി.സി.പി.ഉഷ അധ്യക്ഷത വഹിച്ചു. കെ.പ്രകാശൻ, ഉല്ലാസൻ .കെ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.വി.പുരുഷോത്തമൻ സ്വാഗതവും ബിന്ദു.കെ.വി നന്ദിയും പറഞ്ഞു.ഗ്രൂപ്പ് അംഗങ്ങളുടേയും കുടുംബാംഗങ്ങളുടേയും വിവിധ കലാപരിപാടികളും അരങ്ങേറി.