കൊളച്ചേരി :- ഔദ്യോഗിക നേതൃത്വത്തിൻ്റെ പ്രവർത്തനങ്ങളിൽ അസംതൃപ്തരായ കൊളച്ചേരിയിലെ പാർട്ടി പ്രവർത്തകർ കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടി .ഇന്ന് രാവിലെ 10.30 മണിയോടെയാണ് സംഭവം.
പ്ലക്കാർഡുമായി എത്തിയ മുപ്പതോളം പ്രവർത്തകർ കമ്പിൽ സ്ഥിതി ചെയ്യുന്ന കോൺഗ്രസ്സ്പാർട്ടിയുടെ ഓഫീസിന് പുതിയ പൂട്ടിട്ട് പൂട്ടുകയും ഓഫീസിനു മുന്നിൽ നിന്ന് മുദ്രാവാക്യം മുഴക്കുകയുമായിരുന്നു.പ്രകടനത്തിനും ഓഫീസ് ഉപരോധത്തിനും പാർട്ടിയുടെ ഭാരവാഹികൾ നേതൃത്വം നൽകി.
പാർട്ടിയിൽ നിലനിൽക്കുന്ന ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വം തയ്യാറാവാത്തതാണ് ഇന്നത്തെ ഈ പ്രതിഷേധത്തിന് കാരണമെന്നും പ്രശ്നം പരിഹരിക്കാൻ ഇനിയും തയ്യാറായില്ലെങ്കിൽ തുടർ സമര പരിപാടികൾ ആസൂത്രണം ചെയ്ത് നടത്തുമെന്ന് പ്രതിഷേധകാർ പറഞ്ഞു.